Trending

ലോറിയിൽ നിന്നും മാർബിൾ ഇറക്കുന്നതിനിടെ ദേഹത്തേക്ക് വീണ് ഒരാൾ മരിച്ചു, മറ്റൊരാർക്ക് പരിക്ക്.


കൊയിലാണ്ടി: വെങ്ങളം കാട്ടിലപ്പീടികയില്‍ ലോറിയില്‍ നിന്ന് മാര്‍ബിള്‍ ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു. വാകയാട് സ്വദേശി ഷിബി (42) ആണ് മരിച്ചത്. അപകടത്തിൽ മറ്റൊരു തൊഴിലാളിയായ മന്ദങ്കാവ് സ്വദേശി ഷെറിന്‍ലാല്‍ (34) നെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. പുതുതായി നിർമ്മിക്കുന്ന വീട്ടിലേക്ക് മാർബിൾ ഇറക്കുന്നതിനിടെയാണ് അപകടം. ലോറിയിൽ നിന്നും മാർബിൾ മറിഞ്ഞ് ഇരുവരുടെയും ദേഹത്തേക്ക് വീഴുകയായിരുന്നു. ഷിബിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Post a Comment

Previous Post Next Post