Trending

കൊയിലാണ്ടി നന്തി മേൽപ്പാലത്തിൽ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം; പത്തു പേർക്ക് പരിക്ക്.


കൊയിലാണ്ടി: കൊയിലാണ്ടി നന്തി മേൽപ്പാലത്തിൽ രണ്ട് ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ യാത്രക്കാരായ പത്തു പേർക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 2.15 ഓടെയാണ് സംഭവം. വടകരയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന ‘ചിന്നൂസ്’ എന്ന സ്വകാര്യ ബസ്സും, കൊയിലാണ്ടി ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ‘സിയമോൾ’ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഇരു ബസ്സുകളുടെയും മുൻഭാഗം ഭാഗികമായി തകർന്നു.

അപകടത്തിൽ പരിക്കേറ്റ നരിക്കുനി സ്വദേശി ഹസ്ന, പന്തലായനി സ്വദേശി ദിവ്യ, കോട്ടക്കൽ സ്വദേശി അദിനാൻ, വെങ്ങളം സ്വദേശി സനൽ ലാൽ എന്നിവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ നന്തിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. അപകടത്തെ തുടർന്ന് നന്തി മേൽപ്പാലത്തിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post