Trending

ഓണത്തിന് റെയിൽവേയുടെ സമ്മാനം; കേരളത്തിലേക്ക് 100 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും.


ന്യൂഡൽഹി: ഓണത്തിന് കേരളത്തിലേക്ക് പ്രത്യേകം ട്രെയിനുകൾ അനുവദിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. നാട്ടിലേക്ക് മടങ്ങുന്ന മലയാളികൾക്ക് ഏറെ ആശ്വാസം നൽകുന്ന വാർത്തയാണിത്. 100 സർവീസുകൾ അനുവദിച്ചതായാണ് റെയിൽവേ മന്ത്രി അറിയിച്ചിട്ടുള്ളത്. ഓണാവധി അടുക്കുമ്പോഴുണ്ടാകുന്ന വലിയ തിരക്ക് പരിഗണിച്ചാണ് റെയിൽവേ മന്ത്രാലയത്തിന്റെ ഈ നീക്കം. 

ആഘോഷ വേളകളിൽ ട്രെയിൻ ടിക്കറ്റുകൾ മാസങ്ങൾക്ക് മുമ്പേ തീരുന്നതും, യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് സുപ്രധാന തീരുമാനം. ട്രെയിനുകളുടെ റൂട്ടുകൾ, സമയക്രമം, സ്റ്റോപ്പുകൾ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനം ഉടനെയെന്ന് മന്ത്രി പറഞ്ഞു. ഒഡീഷയിലെ ഭുവനേശ്വറിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴി വിവിധ റെയിൽവേ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് റെയിൽവേ മന്ത്രി ഇക്കാര്യം അറിയിച്ചത്.

Post a Comment

Previous Post Next Post