Trending

ബാലുശ്ശേരിയിൽ വ്യാജ സ്വർണം പണയം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ.


ബാലുശ്ശേരി: ബാലുശ്ശേരിയിൽ വ്യാജ സ്വർണം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ ആൾ അറസ്റ്റിൽ. കിനാലൂർ സ്വദേശി സബീർ (42) നെയാണ് ബാലുശ്ശേരി പോലീസ് പിടികൂടിയത്. ബാലുശ്ശേരിയിലെ രണ്ടു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പല തവണയായി എട്ടു ലക്ഷം രൂപയാണ് ഇയാൾ തട്ടിയത്. ഇതിന് മുമ്പും ഇയാളുടെ പേരിൽ ഇത്തരത്തിൽ കേസുകളുണ്ടെന്ന് പോലീസ് പറയുന്നു.

പട്ടാമ്പി ഇൻവെസമെൻ്റ്, പനങ്ങാട് കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി എന്ന ധനകാര്യ സ്ഥാപനങ്ങളിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. പട്ടാമ്പി ഇൻവെസ്റ്റ്മെൻ്റിൽ 35.7 ഗ്രാം വ്യാജ സ്വർണ്ണം പണയം വെച്ച് മൂന്നര ലക്ഷം രൂപയും, പനങ്ങാട് സർവ്വീസ് സഹകരണ സൊസൈറ്റിയിൽ 52 ഗ്രാമിൻ്റെ 7 വളകൾ രണ്ട് തവണകളിലായി പണയം വെച്ച് 4,89,000 രൂപയാണ് ഇയാൾ കൈക്കലാക്കിയത്. 

2025 മാർച്ച്, നവംബർ മാസങ്ങളിലും ഇക്കഴിഞ്ഞ ജൂണിലുമായാണ് ഇയാൾ ഈ സ്ഥാപനങ്ങളിൽ സ്വർണം പണയം വെച്ചത്. സ്വർണത്തിൽ 916 മുദ്ര പതിപ്പിച്ചാണ് ഈ സ്വർണം ഉണ്ടാക്കിയെടുത്തിട്ടുള്ളത്. ഈ സ്ഥാപനങ്ങളിലെ ഹെഡ് ഓഫീസിൽ നിന്ന് മേലുദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. തുടർന്ന് ബാലുശ്ശേരി പോലീസ് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു.

Post a Comment

Previous Post Next Post