ഉള്ളിയേരി: ഉള്ളിയേരിയിൽ ഭർതൃവീട്ടിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഉള്ളിയേരി വെള്ളിയഞ്ചേരി മീത്തൽ സൗമ്യ (41) ആണ് മരിച്ചത്. രണ്ടു കുട്ടികളുടെ അമ്മയായ സൗമ്യയെ ഇന്നലെ അർദ്ധരാത്രിയോടെയാണ് വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ മൊടക്കല്ലൂർ എംഎംസി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സേവാ ഭാരതിയുടെ സജീവ പ്രവർത്തകയായിരുന്നു സൗമ്യ. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. സംഭവത്തിൽ അത്തോളി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. താമരശ്ശേരി വിളയാറച്ചാൽ ഡ്രൈവർ മോഹൻ്റെയും സീതയുടെയും മകളാണ്. രാജുവാണ് ഭർത്താവ്. മക്കൾ: അനന്തു കൃഷ്ണ, അഭിനന്ദ്.