Trending

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എംഎംസി ആശുപത്രി ജീവനക്കാരൻ മരിച്ചു.


കൊയിലാണ്ടി: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊയിലാണ്ടി പൊയിൽക്കാവ് കലോപൊയിൽ റോഡിൽ ചെറിയടത്ത് ജ്യോതിഷ് (37) ആണ് മരിച്ചത്. മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിലെ ജീവനക്കാരനായിരുന്നു.

രണ്ടാഴ്ച മുമ്പ് പുത്തഞ്ചേരിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. ജോലിക്കായി ആശുപത്രിയിലേക്ക് ബൈക്കിൽ പോകവേ ജ്യോതിഷ് സഞ്ചരിച്ച ബൈക്ക് ഒരു സ്കൂൾ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.

അച്ഛൻ: പത്മനാഭൻ. അമ്മ: ഉഷ. ഭാര്യ: സുകന്യ. ആറുമാസം പ്രായമായ കുട്ടിയുണ്ട്. സംസ്‌കാരം പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടു വളപ്പിൽ നടക്കും.

Post a Comment

Previous Post Next Post