Trending

ഡൽഹിയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി.


ന്യൂഡൽഹി: ഡൽഹിയില്‍ മലയാളി വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. തിരുവനന്തപുരം പൂന്തുറ സ്വദേശിനിയായ ആഫിയ അയ്യൂബിനെ (23) യാണ് കാണാതായത്. ജാമിയ മില്ലിയ സർവകലാശാലയിൽ ഇന്റർനാഷണല്‍ റിലേഷൻസ് (വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്) രണ്ടാം വർഷ എംഎ വിദ്യാർത്ഥിനിയാണ്. ഇന്നലെ രാത്രി ഏകദേശം 11.30 മുതലാണ് വിദ്യാർത്ഥിനിയെ കാണാതായത്.

മരുന്ന് വാങ്ങാനെന്ന് പറഞ്ഞ് ഓഖ്‌ല ഹെഡിലെ താമസസ്ഥലത്ത് നിന്ന് ഇറങ്ങിയ ആഫിയയെ കുറിച്ച്‌ പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ല. ഫോണ്‍ മുറിയില്‍ ഉപേക്ഷിച്ചാണ് ആഫിയ പോയത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥിനിയെ കുറിച്ച്‌ വിവരം ലഭിക്കുന്നവർ 7503703032 എന്ന നമ്പറില്‍ ഉടൻ ബന്ധപ്പെടേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post