ഉള്ളിയേരി: നാടക കലാകാരൻ ഉളളിയേരി കിഴക്കെക്കര അനീഷ് (54) നിര്യാതനായി. ഒരു വർഷത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. പൊതുപ്രവർത്തന രംഗത്തും സജീവമായിരുന്ന അനീഷ് പ്രദേശത്ത് അറിയപ്പെടുന്ന ഗായകൻ കൂടിയാണ്. അമ്മ: ദേവകി. അച്ഛൻ: പരേതനായ ബാലകൃഷ്ണൻ നായർ. ഭാര്യ: സജിത. മകൾ: അനുശ്രീ, ശിഖശ്രീ. സഹോദരൻ: മനോജ് (ഗൾഫ്). മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ ഉള്ളിയേരി യൂണിറ്റ് പ്രസിഡണ്ടും, ഉള്ളിയേരി സർവ്വീസ് സഹകരണ ബേങ്ക് സ്റ്റാഫ് അംഗവുമാണ്.
Tags:
OBITUARY