Trending

താമരശ്ശേരിയിൽ റിട്ടയേർഡ് എസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി.

താമരശ്ശേരി: താമരശ്ശേരി കാരാടിയിൽ റിട്ടയേർഡ് എസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട് കൽപ്പറ്റ നോർത്ത് മുട്ടിൽ തൊട്ടിയിൽ ടി.എം ജോസഫ് (62) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറു മണിയോടെ താമരശ്ശേരി പുതിയ ബസ് സ്റ്റാൻഡിന് പിന്നിലുള്ള ആലിക്കുന്ന് വാട്ടർ ടാങ്കിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

സ്ഥല ഉടമയാണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം ആദ്യം കണ്ടത്. കൽപ്പറ്റ സ്വദേശിയായ ഇദ്ദേഹം എങ്ങനെ താമരശ്ശേരിയിൽ എത്തിയെന്ന കാര്യത്തിൽ വ്യക്തതയില്ല. മരിച്ച ജോസഫിന്റെ ഭാര്യ ഗ്രേസിയും റിട്ടയേർഡ് എസ്ഐയാണ്. വിവരം അറിഞ്ഞ ഉടൻ തന്നെ താമരശ്ശേരി പോലീസ് സംഭവസ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. വീട്ടുകാരുമായി ബന്ധപ്പെട്ട് ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു

Post a Comment

Previous Post Next Post