Trending

കോഴിക്കോട് ജില്ലയിൽ കർശ്ശന നിയന്ത്രണങ്ങൾ; ഖനന പ്രവർത്തനങ്ങൾക്ക് വിലക്ക്, ജലാശയങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു.


കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി. വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ അടക്കം എല്ലാ ജലാശയങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു. ഉരുൾപൊട്ടൽ സാധ്യത സ്ഥലങ്ങളിലേക്കും ചുരം മേഖലകളിലേക്ക് അടിയന്തരമല്ലാത്ത യാത്രകൾ ഒഴിവാക്കാനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ക്വാറികളുടെ പ്രവര്‍ത്തനം, മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, മണലെടുക്കല്‍ എന്നിവ വിലക്കി ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി ഉത്തരവിറക്കി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാലു ദിവസം തുടർച്ചയായി ഗ്രീന്‍ അലര്‍ട്ട് പ്രഖ്യാപിക്കുന്നത് വരെ വിലക്കുണ്ടാവും. ദുരന്ത നിവാരണ നിയമം 2005-ലെ സെക്ഷന്‍ 26, 30 അടിസ്ഥാനത്തിലാണ് നടപടി.

ജില്ലയിലെ വെള്ളച്ചാട്ടങ്ങള്‍, നദി തീരങ്ങള്‍, ബീച്ചുകള്‍ ഉള്‍പ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനവും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചു. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന മലയോര പ്രദേശങ്ങള്‍, ചുരം മേഖലകള്‍ എന്നിവിടങ്ങളിലേക്ക് രാത്രി 7 മുതല്‍ രാവിലെ 7 വരെ അടിയന്തര യാത്രകളല്ലാത്തവ ഒഴിവാക്കണമെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

Post a Comment

Previous Post Next Post