കോഴിക്കോട്: അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ പേരിൽ വസ്തുതാ വിരുദ്ധവും അപകീർത്തികരവുമായ സമൂഹ മാധ്യമങ്ങൾ വഴി പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പരാതി നൽകി. മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് അദ്ദേഹം തന്നെ പറഞ്ഞതെന്ന വ്യാജേന തെറ്റിദ്ധാരണാജനകവും വസ്തുതക്ക് നിരക്കാത്തതും അപകീർത്തികരവുമായ പോസ്റ്ററുകളും വീഡിയോകളും പ്രചരിപ്പിച്ച പത്തിലധികം വരുന്ന സമൂഹ മാധ്യമ അക്കൗണ്ടുകൾക്ക് എതിരെയും അത് പങ്കുവെച്ചവർക്കും എതിരെയാണ് ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കും കുന്ദമംഗലം പോലീസ് സ്റ്റേഷനിലും പരാതി നൽകിയത്.
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്കെതിരെ വ്യാജ പ്രചാരണം; സമൂഹ മാധ്യമ അക്കൗണ്ടുകൾക്കെതിരെ പോലീസിൽ പരാതി.
bywebdesk
•
0