Trending

ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു; ശരീരത്തിലൂടെ ലോറി കയറി രാണ്ടാം ക്ലാസുകാരന് ദാരുണാന്ത്യം.


മുക്കം: ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. രണ്ടാം ക്ലാസ് വിദ്യാർത്ഥി അമൽ (7) ആണ് മരിച്ചത്. ഇരുവശത്തും ഡോർ ഉണ്ടായിരുന്ന ഓട്ടോറിക്ഷയുടെ വലതുവശത്തെ ഡോർ തുറന്ന് കുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പിന്നാലെ ശരീരത്തിലൂടെ ലോറി കയറുകയായിരുന്നു. 

ഇന്ന് വൈകുന്നേരം മുക്കം പുൽപറമ്പിൽ വച്ചായിരുന്നു സംഭവം. സ്കൂൾ വിട്ട് കുട്ടി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. വിദ്യാർത്ഥിയുടെ തലയിലൂടെയാണ് ലോറി കയറിയത്. സംഭവ സ്ഥലത്ത് വച്ച് തന്നെ കുട്ടി മരിച്ചു. മണാശ്ശേരി ഗവൺമെന്‍റ് സ്കൂൾ വിദ്യാർത്ഥിയാണ്.

Post a Comment

Previous Post Next Post