Trending

പൂനൂർ കോളിക്കലിൽ പട്ടാപ്പകൽ ജുമാ മസ്ജിദിൽ നിന്ന് ബാറ്ററി കവർന്നു.


പൂനൂർ: പൂനൂർ കോളിക്കൽ ആര്യംകുളം ജുമാ മസ്ജിദിൽ നിന്ന് ഇൻവെർട്ടർ ബാറ്ററി മോഷണം പോയതായി പരാതി. ​വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. സ്കൂട്ടറിൽ എത്തിയ മോഷ്ടാവ് ഇൻവെർട്ടറിന്റെ വയറുകൾ വിച്ഛേദിച്ച ശേഷമാണ് ബാറ്ററിയുമായി കടന്നുകളഞ്ഞത്. 

മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന വ്യക്തിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ​ഇതേ ദിവസം തന്നെ സമീപപ്രദേശമായ ഈർപ്പോണയിൽ നിന്നും സമാനരീതിയിൽ ബാറ്ററി മോഷണം പോയിട്ടുണ്ട്. സംഭവത്തിൽ മസ്‌ജിദ് ഭാരവാഹികൾ താമരശ്ശേരി പോലീസിൽ പരാതി നൽകി.

Post a Comment

Previous Post Next Post