കൊടുവള്ളി: കൊടുവളളി കരുവൻപൊയിൽ വാര്യംവീട്ടിൽ അസൈന്റെ മകൻ ഷംസീർ (34) അക്യൂട്ട് ലുക്കൂമിയ എന്ന കാൻസർ ബാധിച്ച് ചികിത്സയിലാണ്. മജ്ജ മാറ്റിവെക്കൽ (ബോൺമാരോ ട്രാൻസ്പ്ലാൻ്റ്) മാത്രമാണ് ജീവൻ രക്ഷിക്കാൻ മാർഗ്ഗമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. ശസ്ത്രക്രിയക്കും തുടർ ചികിത്സയ്ക്കും ഏകദേശം 40 ലക്ഷത്തോളം രൂപ ചെലവ് വരും. ഈ സാഹചര്യത്തിൽ, ചികിത്സാ സഹായം അഭ്യർത്ഥിച്ചുകൊണ്ട് നാട്ടുകാർ ഷംസീർ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്.
വൃദ്ധരായ മാതാപിതാക്കൾ, ഭാര്യ, രണ്ടു സന്താനങ്ങൾ എന്നിവരടങ്ങുന്ന കുടുംബത്തിന് ചികിത്സാചിലവ് താങ്ങാനാവാത്ത സാഹചര്യത്തിലാണ് പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നത്. മഹല്ല് പ്രസിഡണ്ട് കെ.വി അഷ്റഫ് ഹാജി ചെയർമാനും, എ.കെ അബുൽ ലൈസ് (കൊടുവള്ളി മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) കൺവീനറുമായാണ് കമ്മിറ്റി രൂപീകരിച്ചത്.
വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: +917034595623.
സംഭാവനകൾ അയക്കേണ്ട ബാങ്ക് അക്കൗണ്ട്:
VARIYAM VEETIL SHAMSEER CHIKILSA SAHAYA.
Bank: KERALA GRAMIN BANK.
Branch: MANIPURAM.
Account Number: 40137101069851.
IFSC: KLGB0040137.
MICR: 6734 80025.