Trending

കാഞ്ഞിക്കാവ് മലോറൻകണ്ടി ശ്രീധരൻ മാസ്റ്റർ നിര്യാതനായി.


ബാലുശ്ശേരി: ബാലുശ്ശേരി കാഞ്ഞിക്കാവ് മലോറൻകണ്ടി ശ്രീധരൻ മാസ്റ്റർ (83) നിര്യാതനായി. കൊളത്തൂർ എയുപി സ്കൂൾ റിട്ട. കായിക അധ്യാപകനായിരുന്നു. വോളിബോൾ താരവും, റഫറിയും ആർജെഡി മുൻ ബാലുശ്ശേരി നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് കൂടിയായിരുന്നു. ഭാര്യ: പരേതയായ ദാക്ഷായണി അമ്മ (മുൻ ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്). മക്കൾ: ശ്രീജിത്ത് എസ്.ഡി (സബ് ഇൻസ്പെക്ടർ പോലീസ് ബാലുശ്ശേരി), ശ്രീഷ, ശ്രീലേഖ, സഹോദരങ്ങൾ: ശോഭന, പരേതരായ ദാമോദരൻ നായർ, അപ്പുണി നായർ, ഉണ്ണി മാധവൻ നായർ. മരുമക്കൾ: അനിൽകുമാർ (മിൽമ) ഉള്ളിയേരി-19, ഹരീഷ് താമരശ്ശേരി, ശ്രീന കുന്നത്തറ (പിവിഎസ് ഹയർസെക്കൻഡറി സ്കൂൾ എരഞ്ഞിക്കൽ).

ശവസംസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post