Trending

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകി ക്രൂരപീഡനം; ഉണ്ണികുളം സ്വദേശി ‘താടി കിരൺ’ പിടിയിൽ.


എലത്തൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ബാലുശ്ശേരി ഉണ്ണികുളം സ്വദേശിയായ 'താടികിരൺ' എന്നറിയപ്പെടുന്ന കിരൺ (35) ആണ് പിടിയിലായത്. സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പുള്ളാവൂരിലെ ലോഡ്ജ് വളഞ്ഞാണ് എലത്തൂർ പോലിസ് പ്രതിയെ പിടികൂടിയത്.

പോലിസ് കേസെടുത്തതിനെ തുടർന്ന് പ്രതി ഒളിവിലായിരുന്നു. എലത്തൂർ ഇൻസ്‌പെക്ടർ രഞ്ജിത്ത് കെ.ആറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. പ്രായപൂർത്തിയാകാത്ത കർണാടക സ്വദേശിയായ പെൺകുട്ടി പ്രതിക്കൊപ്പമുണ്ടായിരുന്നു.

പെൺകുട്ടികളെ ഉപയോഗിച്ച് ആഡംബര വാഹനങ്ങളിൽ കറങ്ങി എംഡിഎംഎ വിൽപ്പനയും പ്രതി നടത്താറുണ്ടെന്ന് പോലിസ് പറഞ്ഞു. കൊടുവള്ളി, കാക്കൂർ, നടക്കാവ് തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post