താമരശ്ശേരി: തെങ്ങിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. അമ്പായത്തോട് മിച്ചഭൂമി അഞ്ചാം പ്ലോട്ടിൽ താമസിക്കുന്ന രാഘവൻ എന്ന ചിന്നൻ (59) ആണ് മരിച്ചത്. കഴിഞ്ഞ ചൊവാഴ്ച്ചയായിരുന്നു സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ തെങ്ങിൽ കയറുന്നതിനിടെ താഴെ വീണ് ഗുരുതരമായി പരിക്കേറ്റത്.
ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകുന്നേരമാണ് മരണം സംഭവിച്ചത്. ഭാര്യ: ശോഭ. മക്കൾ: ഷിൽന, ശിൽജ, സോനുലാൽ. മരുമക്കൾ: ഷൈജു, ഷിബിൻലാൽ.