കോഴിക്കോട്: സർക്കാർ ആശുപത്രികളില്‍ കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍. ബാനറും കൊടിയും കെട്ടി ഭക്ഷണം കൊടുക്കാൻ പാടില്ല, സംഘടനകള്‍ക്ക് വേണമെങ്കിൽ ഭക്ഷണം കമ്മ്യൂണിറ്റി കിച്ചനില്‍ നല്‍കാമെന്നും മന്ത്രി പറഞ്ഞു. കൊടി കെട്ടേണ്ട സ്ഥലമല്ല സര്‍ക്കാര്‍ ആശുപത്രിയെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഡിവൈഎഫ്‌ഐ ആശുപത്രികളില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനെതിരെ ജി. സുധാകരന്‍ എംഎല്‍എ രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതോടെ ആശുപത്രികളില്‍ ഭക്ഷണം പാകം ചെയ്ത് നല്‍കാനാവില്ലെന്നും പുറത്ത് അതിനുള്ള സൗകര്യം ഒരുക്കണമെന്നുമാണ് താന്‍ പറഞ്ഞതെന്നും എംഎല്‍എ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യമന്ത്രിയും ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുന്നത്. ആശുപത്രിയിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുമെന്നും മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു.