Trending

പന്നൂർ കോട്ടുവറ്റ ആമിന ഹജ്ജുമ്മ നിര്യാതയായി.


കൊടുവള്ളി: കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്  മുൻ വൈസ് പ്രസിഡൻ്റും, പന്നൂർ കരണ്ടോംതൂക്ക് മഹല്ല് മുൻ പ്രസിഡൻ്റുമായിരുന്ന പരേതനായ പന്നൂർ കോട്ടുവറ്റ ആലി മാസ്റ്ററുടെ ഭാര്യ ആമിന ഹജ്ജുമ്മ (78) നിര്യാതയായി. 

മക്കൾ: മുഹമ്മദ് ഇഖ്ബാൽ (റിട്ട.അസിസ്റ്റൻ്റ് എഞ്ചിനീയർ കെഎസ്ഇബി, പന്നൂർ മഹല്ല് വൈസ് പ്രസിഡൻ്റ്), സുലൈഖ. മരുമക്കൾ: പി.കെ ഷംസുദ്ധീൻ മാസ്റ്റർ (പന്നൂർ മഹല്ല് ജോയിൻ്റ് സെക്രട്ടറി), സൈന മടവൂർ. 

എളേറ്റിൽ പൂളപ്പൊയിൽ പരേതനായ അഹമ്മദ് ഹാജിയുടെ മകളാണ് ആമിന ഹജ്ജുമ്മ. സഹോദരങ്ങൾ: പി.പി മരക്കാർ മാസ്റ്റർ, പി.പി മുഹമ്മദ്, പി.പി അബു മാസ്റ്റർ, പരേതരായ പി.പി ഉസ്മാൻ മാസ്റ്റർ, പി.പി കുഞ്ഞിരായിൻ ഹാജി, പി.പി ഉസ്സയിൻ ഹാജി, പാത്തുമ്മ പകലേടത്ത്. 

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് പന്നൂർ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post