Trending

കൂട്ടാലിടയിൽ വില്പനക്കെത്തിച്ച വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ.


ബാലുശ്ശേരി: കൂട്ടാലിടയിൽ സ്കൂട്ടറിൽ വിൽപ്പനക്കായി കൊണ്ടുവന്ന വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ. കൂട്ടാലിട നെല്ലിയോട്ട് കണ്ടി പി.എം ഷൈജു (45) ആണ് പിടിയിലായത്. കൂട്ടാലിട-നരയംകുളം റോഡിൽ ഇന്ന് കാലത്ത് 11 മണിയോടെ ബാലുശ്ശേരി എക്സൈസ് റെയിഞ്ച് ഓഫീസർ ധ്രുപദ്.എസും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും അനധികൃതമായി സൂക്ഷിച്ച 4.5 ലിറ്റർ വിദേശ മദ്യവും, മദ്യം കടത്താൻ ഉപയോഗിച്ച KL57 H 6179 നമ്പർ മാസ്ട്രോ സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു. 

അസിസ്റ്റന്റ് ഓഫീസർ എ.കെ പ്രകാശൻ, സിവിൽ ഓഫീസർമാരായ അനൂപ് എസ്.ജെ, ജിഷ്ണു പി.കെ, വനിതാ സിവിൽ ഓഫീസർ ജിജി.വി, ഡ്രൈവർ വിനുരാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാഡ് ചെയ്തു.

Post a Comment

Previous Post Next Post