Trending

മുക്കത്ത് മധ്യവയസ്‌കനെ അയല്‍വാസി വെട്ടിക്കൊലപ്പെടുത്തി.


മുക്കം: മുക്കം മണാശ്ശേരിയില്‍ മധ്യവയസ്‌കനെ അയല്‍വാസി വെട്ടിക്കൊലപ്പെടുത്തി. മണാശ്ശേരി മുതുകുറ്റിയില്‍ വാടകവീട്ടില്‍ താമസമാക്കിയ വിനോദ് കുമാര്‍ (58) ആണ് കഴുത്തിന് വെട്ടേറ്റ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. അയൽവാസിയായ ജയകുമാറാണ് വെട്ടിയത്.

മദ്യലഹരിയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിനോദ് കുമാറിനെ ഉടൻ തന്നെ കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതി ജയകുമാറിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Post a Comment

Previous Post Next Post