Trending

പഠനം മുടങ്ങിയവർക്ക് സുവർണ്ണാവസരം; സൗജന്യ തുടർപഠനവുമായി കേരള പോലീസിന്റെ 'ഹോപ്പ്' പദ്ധതി.

തിരുവനന്തപുരം: പത്തും പന്ത്രണ്ടും പഠിപ്പിക്കാനൊരുങ്ങി കേരളാ പോലീസ്. പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്കാണ് പോലീസ് സൗജന്യമായി തുടര്‍പഠനം സാധ്യമാക്കുന്നത്. എസ്എസ്എല്‍സി, പ്ലസ് ടു പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് പോലീസിന്റെ ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് സൗജന്യമായി തുടര്‍പഠനം നടത്താം. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ 22 വയസ്സിനു താഴെയുള്ളവര്‍ക്ക് അതാത് ജില്ലയില്‍ വെച്ചാണ് പരിശീലനം. 

താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലോ 9497900200 എന്ന നമ്പറിലോ ജൂലൈ 31ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. വിദഗ്ദ്ധരായ അധ്യാപകരുടെ ക്ലാസുകളും മെന്ററിങ്, മോട്ടിവേഷന്‍ പരിശീലനങ്ങളും ഹോപ്പ് പദ്ധതിയുടെ ഭാഗമാണ്. നിരവധി തൊഴിലധിഷ്ടിത കോഴ്‌സുകള്‍ സ്വായത്തമാക്കുന്നതിനു കുട്ടികള്‍ക്ക് അവസരം ലഭിക്കും. 2025-26 അധ്യയനവര്‍ഷം പദ്ധതിയുടെ ഭാഗമായി 1671 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 1050 പേര്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി.

Post a Comment

Previous Post Next Post