തിരുവമ്പാടി: തിരുവമ്പാടിയിലെ കവര്‍ച്ചാ കേസ് പ്രതി 36 വര്‍ഷങ്ങൾക്ക് ശേഷം പോലീസ് പിടിയില്‍. മലപ്പുറം സ്വദേശി വി.കെ ജോസ് ആണ് മൈസൂരുവില്‍ വെച്ച് പിടിയിലായത്. കെഎസ്ആര്‍ടിസി ബസ് ജീവനക്കാരനെ തോക്കുചൂണ്ടി പണം കവര്‍ന്ന കേസിലെ പ്രതിയാണ് ജോസ്. 1990-ൽ തിരുവമ്പാടിയിൽ വെച്ചായിരുന്നു സംഭവം. പോലീസ് കേസ് അന്വേഷിക്കുന്നതിനിടെ അന്ന് ഇയാള്‍ മൈസൂരുവിലേക്ക് മുങ്ങുകയായിരുന്നു.
പിന്നീട് മൈസൂരുവിൽ ശിവകുമാര്‍ എന്ന പേരില്‍ വിവാഹം ചെയ്തു കുടുംബമായി ജീവിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കുടുംബ വഴക്കിനിടെ ഭാര്യ പോലീസിനെ വിളിച്ച വരുത്തിയതോടെയാണ് ജോസിന് പിടിവീഴുന്നത്. സ്ഥലത്തെത്തിയ പോലീസിന് സംശയം തോന്നി വീട് പരിശോധിച്ചു. കിടയ്ക്കയുടെ അടിയില്‍ നിന്നും തോക്ക് ലഭിച്ചതോടെ പോലീസ് കുടുതല്‍ അന്വേഷണം നടത്തുകയായിരുന്നു. തുടർന്നാണ് കേരളാ പോലീസിനെ വിവരം അറിയിച്ചത്. പിന്നീട് കേരള പോലീസ് എത്തി ജോസിനെ പിടികൂടി.