കുറ്റ്യാടി: കുറ്റ്യാടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. ശനിയാഴ്ച രാത്രി എട്ടു മണിയോടെ കുറ്റ്യാടിക്കടുത്ത് വടയത്തായായിരുന്നു അപകടം. വടയം ചുണ്ടേമ്മല്‍ മൊയ്തുവിന്റെ മകന്‍ മുഹമ്മദ് (16) ആണ് മരിച്ചത്. ബൈക്കിൻ്റെ പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
മുഹമ്മദിനെ ആദ്യം കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിയന്ത്രണംവിട്ട ബൈക്ക് കാൽനട യാത്രക്കാരനെയും ഇടിച്ചു തെറിപ്പിച്ചിരുന്നു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് ഓടിച്ചിരുന്നയാൾ കാര്യമായ പരിക്കൊന്നുമേൽക്കാതെ രക്ഷപ്പെട്ടു.