അടിവാരം: ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. അടിവാരം കമ്പിവേലിമ്മൽ താമസിക്കുന്ന ഖദീജ (50) ക്കാണ് തലയ്ക്ക് വെട്ടേറ്റത്. കദീജയുടെ ഭർത്താവും പാലക്കാട് സ്വദേശിയുമായ ഇബ്രാഹീം(55) ആണ് അടുക്കളയിൽ ഉപയോഗിക്കുന്ന കത്തിയെടുത്ത് തലയ്ക്ക് വെട്ടിയത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.
മുൻകോപക്കാരനായ ഇബ്രാഹിയും, കദീജയും തമ്മിൽ ഇടയ്ക്കിടക്ക് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാവാറുണ്ടെന്നാണ് അയൽവാസികൾ പറയുന്നത്. വലതു ഭാഗം ചെവിക്കു മീതെ മുറിവേറ്റ കദീജയെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.