Trending

വനിതാ-ശിശു വികസന വകുപ്പിൽ അവസരം; നിരവധി ഒഴിവുകൾ, പിഎസ്‌സി വഴി നിയമനം.

തിരുവനന്തപുരം: വനിതാ-ശിശു വികസന വകുപ്പിൽ ചൈല്‍ഡ് ഡവലപ്മെന്റ് പ്രോജക്ട് തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷൻ പുറത്തിറക്കി. സ്ത്രീകൾക്ക് മാത്രമാണ് അവസരം. പിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ക്ക് അവരുടെ പ്രൊഫൈല്‍ വഴി അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 01.

1. വകുപ്പ്: വനിതാ ശിശു വികസന വകുപ്പ്.

2. തസ്തിക: ചൈല്‍ഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫീസര്‍ (സ്ത്രീകളില്‍ നിന്നും മാത്രം). 

3. ശമ്പളം: ₹ 50,200 മുതൽ 1,05,300/- വരെ.

4. ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിത ഒഴിവുകൾ.

5. നിയമന രീതി: നേരിട്ടുള്ള നിയമനം.

6. പ്രായപരിധി: 25-45.

7. യോഗ്യതകള്‍: (എ) ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഹോം സയന്‍സ്, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സൈക്കോളജി എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം.

(ബി) കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അംഗീകരിച്ച, സോഷ്യല്‍ വര്‍ക്കില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ നേടിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.

8. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2026 ജൂലായ് 01 ബുധനാഴ്ച രാത്രി 12 മണി വരെ.

Post a Comment

Previous Post Next Post