Trending

പത്താം ക്ലാസുകാർക്ക് കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഡ്രൈവറാകാം; അപേക്ഷ ജൂൺ 9 വരെ.


കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ (CSL) ഡ്രൈവർ തസ്തികയിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ് യോഗ്യത ഉള്ളവർക്കാണ് അവസരം. കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂൺ 9 വരെ ഓൺലൈനായി അപേക്ഷിക്കാം.

യോഗ്യതയും പ്രവൃത്തി പരിചയവും.

വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് ജയം (X Std Pass).

ലൈസൻസ്: സാധുവായ ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) ഡ്രൈവിംഗ് ലൈസൻസ്.

പരിചയം: ഡ്രൈവർ എന്ന നിലയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയം.

കുറഞ്ഞത് ഒരു വർഷമെങ്കിലും കേന്ദ്ര/സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ (CPSEs/PSUs) അല്ലെങ്കിൽ കേന്ദ്ര/സംസ്ഥാന സർക്കാർ വകുപ്പുകളിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ വാഹനത്തിലെ ഡ്രൈവറായി ജോലി ചെയ്ത പരിചയം ഉണ്ടായിരിക്കണം.

പ്രായപരിധി: പരമാവധി പ്രായം 55 വയസ്സ്.

ശമ്പളം: പ്രതിമാസം 27,000 രൂപ.

അപേക്ഷാ ഫീസ്: ജനറൽ/ഒ.ബി.സി/ഭിന്നശേഷിക്കാർ (PwBD): 200 രൂപ. 
എസ്.സി/എസ്.ടി വിഭാഗക്കാർക്ക് ഫീസില്ല (Nil).

തെരഞ്ഞെടുപ്പ് രീതി: യോഗ്യരായ ഉദ്യോഗാർത്ഥികളെ പ്രാക്ടിക്കൽ ടെസ്റ്റ് (100 മാർക്ക്) അടിസ്ഥാനമാക്കിയായിരിക്കും തെരഞ്ഞെടുക്കുന്നത്.

ഉദ്യോഗാർത്ഥികൾ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഫോട്ടോ, ഒപ്പ്, യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റുകൾ എന്നിവ നിർദ്ദിഷ്ട ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഫീസ് അടയ്‌ക്കേണ്ട വിഭാഗത്തിലുള്ളവർ ഓൺലൈനായി തുക അടച്ച് അപേക്ഷ നൽകാം.

Post a Comment

Previous Post Next Post