Trending

പൂനൂർ ഗവ.ഹൈസ്കൂൾ മുൻ പ്രധാന അധ്യാപകൻ നിത്യാനന്ദൻ മാസ്റ്റർ നിര്യാതനായി.

ഉണ്ണികുളം: ഇയ്യാട് അയോദ്ധ്യ പി.ടി ബാലകൃഷ്ണൻ നായർ (നിത്യാനന്ദൻ മാസ്റ്റർ-84) നിര്യാതനായി. പൂനൂർ ഗവൺമെന്റ് ഹൈസ്കൂളിലെ മുൻ പ്രധാന അധ്യാപകനായിരുന്നു. ചൊവ്വാഴ്ച രാത്രി 8 മണിയോടെ കോയമ്പത്തൂരിലെ ജി. കുപ്പുസ്വാമി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു അന്ത്യം. പരേതരായ കല്ലിടുക്കിൽ ഉണ്ണി നായരുടെയും തച്ചോത്ത് ദാക്ഷായണി അമ്മയുടെയും മകനാണ്.  

ഭാര്യ: ശ്രീമതി രാരോത്ത് കോട്ടാരത്തിൽ സുലോചന. മക്കൾ: റീജ (ബാംഗ്ലൂർ), റിലേഷ് (യുകെ), റിജേഷ് (കോയമ്പത്തൂർ). മരുമക്കൾ: ഹേമാനന്ദ് ചെങ്കളത്ത് (ബാംഗ്ലൂർ), ഡോ. ലോഹിത നമ്പ്യാർ (യുകെ), ഡോ. ബിന്ദു മേനോൻ (കോയമ്പത്തൂർ). സഹോദരങ്ങൾ: പി.ടി രാജൻ നായർ (റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്), പരേതനായ പി.ടി ഉണ്ണികൃഷ്ണൻ നായർ (റിട്ട. സെക്രട്ടറി, ഉണ്ണികുളം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്). 
 
ഭൗതികശരീരം ബുധനാഴ്ച രാവിലെ 10ന് ശേഷം കോയമ്പത്തൂരിൽ നിന്ന് ഇയ്യാടുള്ള ‘അയോദ്ധ്യ’ വസതിയിലേക്ക് കൊണ്ടുവരുന്നതാണ്. സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് അയോദ്ധ്യ’ വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post