Trending

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മദ്രസ അധ്യാപകൻ മരിച്ചു.

കൊടുവള്ളി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മദ്രസ അധ്യാപകൻ മരിച്ചു. കൊടുവള്ളി മാനിപുരം കണിയാർക്കണ്ടം കോളിക്കടവ് പള്ളിക്കണ്ടി ഹുസൈൻ മുസ്ലിയാരുടെ മകൻ സുഹൈൽ റഹ്മാനി (28) യാണ് മരിച്ചത്. 

കഴിഞ്ഞ ആറാം തീയതി രാവിലെ നടുവണ്ണൂർ മൂലാട് വെച്ച് മിൽമ ടാങ്കർ ലോറി ബൈക്കിൽ ഇടിച്ചായിരുന്നു അപകടം. തുടർന്ന് ഗുരുതര പരിക്കേറ്റു മൊടക്കല്ലൂർ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് മരണം സംഭവിച്ചത്.

താമരശ്ശേരി ചുങ്കം മസ്ജിദിലെ മുൻ ഖത്തീബും മദ്രസ അധ്യാപകനുമായിരുന്നു. നിലവിൽ പേരാമ്പ്ര കൽപത്തൂർ പള്ളി ഖതീബായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മേപ്പയൂർ റേഞ്ച് എസ്‌കെഎസ്ബിവി (SKSBV) ചെയർമാൻ, മാനിപുരം ശാഖ എസ്‌കെഎസ്എസ്എഫ് (SKSSF) പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

Post a Comment

Previous Post Next Post