കുന്ദമംഗലം: കുന്ദമംഗലത്തിന് സമീപം കോട്ടാംപറമ്പിൽ ആംബുലൻസ് നിയന്ത്രണം വിട്ടു മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പന്നൂർ നെരോത്ത് സി.പി ജാനകി അമ്മ (82) യാണ് മരിച്ചത്. ശ്വാസതടസത്തെ തുടർന്ന് ജാനകിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴി ഇന്ന് അർദ്ധരാത്രി 1.20 ഓടെയായിരുന്നു അപകടം. പ്രദേശത്ത് പെയ്ത മഴ കാരണം ആംബുലൻസ് തെന്നിമാറിയതാണ് അപകടകാരണമെന്നാണ് വിവരം.
അപകട സമയത്ത് വാഹനത്തിൽ കൂടെയുണ്ടായിരുന്ന ജാനകിയുടെ ബന്ധുക്കളും ആംബുലൻസ് ഡ്രൈവറും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട മറ്റുള്ളവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ഭർത്താവ്: പരേതനായ പൊന്നാംകണ്ടി മാധവൻ. മക്കൾ: സി.പി സുരേഷ്ബാബു, സി.പി ജലജ.