Trending

അസമിൽ വ്യോമസേന വിമാനം തകർന്നു വീണു; 5 സൈനികർക്ക് വീരമ്യത്യു, കോ-പൈലറ്റ് രക്ഷപ്പെട്ടു.


ദിസ്പൂർ: അസമിലെ ജോർഹാട്ട് റോറ എയർഫോഴ്‌സ് സ്റ്റേഷനിൽ വ്യോമസേനയുടെ AN-32 വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു. അരുണാചൽ പ്രദേശിൽ നിന്ന് ജോർഹാട്ടിലേക്ക് വരികയായിരുന്ന വിമാനം ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

അപകടത്തിൽ സ്ക്വാഡ്രൺ ലീഡർ- പ്രശാന്ത് സിംങ്, ഫ്‌ളൈറ്റ് ലെഫ്റ്റനന്റ്- ശുഭം കുമാർ, സെർജന്റ്- ജിതേന്ദ്ര ശർമ്മ, അഗ്നിവീർ വായു- ഖീമരം കുമാവത്ത്, അഗ്നിവീർ വായു- ഡാനിഷ് ആലം എന്നിവരുടെ ജീവനുകളാണ് നഷ്ടപ്പെട്ടത്. വീരമൃത്യു വരിച്ച അഞ്ചുപേരും വ്യോമസേനാംഗങ്ങളാണ്.

ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനം നിയന്ത്രണം വിട്ട് തകർന്നു വീണത്. അപകടത്തെത്തുടർന്ന് വിമാനത്തിന് തീപിടിച്ചു. വിമാനത്തിലുണ്ടായിരുന്ന കോ-പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകിവരികയാണ്.

വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ ഏറ്റവും സുപ്രധാനമായ വ്യോമസേനാ താവളങ്ങളിലൊന്നാണ് ജോർഹാട്ടിലേത്. സംഭവത്തിൽ വ്യോമസേന ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിമാനം തകർന്നു വീഴാനുണ്ടായ യഥാർത്ഥ കാരണം അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post