പേരാമ്പ്ര: പേരാമ്പ്രയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കോഴിക്കോട് പാലാഴി സ്വദേശിയായ ഉള്ളാട്ടില്‍ പറമ്പ് കെ.പി ഹാരിസ് (38) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറരയോടെ പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് കോണ്‍വെന്റിന് സമീപമായിരുന്നു അപകടം.
പേരാമ്പ്രയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് കോഴിക്കോട് ഭാഗത്തുനിന്നും തൊട്ടില്‍പ്പാലത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ലാപ്‌ടോപ് കമ്പ്യൂട്ടർ സര്‍വീസറാണ് ഹാരിസ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടം സംഭവിച്ചത്.
ഉടന്‍ തന്നെ നാട്ടുകാര്‍ ചേർന്ന് ഹാരിസിനെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. പിതാവ്: ഹസ്സൻ. മാതാവ്: സാബിറ. ഭാര്യ: ജുമീന. മക്കൾ: ആൻസർ (12), ഇസാൻ (9).