മനാമ: കൊയിലാണ്ടി സ്വദേശി ബഹറൈനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കുറുവങ്ങാട് വരകുന്നുമ്മല്‍ കുഴിത്തളത്തില്‍ അബ്ബാസ് (56) ആണ് മരിച്ചത്. ബഹറൈനിലെ ഇന്ത്യൻ ക്ലബ് മുൻ എക്സിക്യുട്ടീവ് മെമ്പറും, ഗുദൈബിയ വിക്ടറി സ്പോർട്സ് ഉടമയുമാണ്.
ബഹ്‌റൈനില്‍ കുടുംബസമേതം താമസിച്ചു വരികയായിരുന്നു. ഭാര്യ: സാജിത. മക്കള്‍: കരീം, ഇര്‍ഫാന്‍, റാഹില്‍. മരുമകള്‍: നസ്ലി. മൃതശരീരം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
Tags:
OBITUARY