Trending

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ ബലിപെരുന്നാൾ മെയ് 28ന്.


കോഴിക്കോട്: സംസ്ഥാനത്ത് മാസപ്പിറവി ദൃശ്യമാകാത്തതിനാൽ മെയ് 19 ചൊവ്വാഴ്ച ദുൽഹജ്ജ് ഒന്നായും, മെയ് 28 വ്യാഴാഴ്ച ബലിപെരുന്നാൾ (ഈദുൽ അദ്ഹ) ആയിരിക്കുമെന്നും സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫസർ കെ.ആലിക്കുട്ടി മുസ്‌ലിയാർ, പാണക്കാട് സ്വാദിഖ് അലി ശിഹാബ് തങ്ങൾ, കോഴിക്കോട് മുഖ്യഖാസിയായ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കോഴിക്കോട് ഖാളി നാസർ ഹയ്യ് ശിഹാബ് തങ്ങൾ, കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ അറിയിച്ചു. ഡൽഹി ജുമാ മസ്ജിദ് ഷാഹി ഇമാമും മെയ് 28-ന് ബലിപെരുന്നാൾ എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, സൗദിയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതോടെ മെയ് 27ന് ഗൾഫ് രാഷ്ട്രങ്ങളിൽ ബലി പെരുന്നാൾ ആചരിക്കും. ഹജ്ജിൻ്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം മെയ് 26 ബുധനാഴ്‌ചയാണ്. മാസപ്പിറവി ദൃശ്യമായതോടെ ലക്ഷങ്ങൾ സംഗമിക്കുന്ന ഹജ്ജിൻ്റെ തിരക്കിലേക്ക് നീങ്ങുകയാണ് മക്ക.

Post a Comment

Previous Post Next Post