പേരാമ്പ്ര: ഓടിക്കൊണ്ടിരിക്കുന്ന കാറിനു തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ പൊള്ളലേറ്റ ഭർത്താവും മരിച്ചു. ചെറുവണ്ണൂർ കാക്കറമുക്ക് സ്വദേശി പൂവത്തും ചാലിൽ റിജിൻലാൽ (34) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ റിജിൻലാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 5.30 ഓടുകൂടിയാണ് മരണത്തിന് കീഴടങ്ങിയത്.
പൂവത്തുംചാലിൽ രാജന്റെയും സരോജിനിയുടെയും മകനാണ്. സഹോദരങ്ങൾ: രാംജിത്ത് (ഇന്ത്യൻ ആർമി), ശരണ്യ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ചെറുവണ്ണൂരിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.