താമരശ്ശേരി: റബ്ബർ ബോർഡ് മുഖേന റബ്ബർ കർഷകർക്ക് മഴമറ സ്ഥാപിക്കുന്നതിന് അനുവദിച്ച സബ്സിഡി തുക പര്യാപ്തമല്ലെന്ന് റബ്ബർ കർഷക കൂട്ടാഴ്മ. നിലവിൽ പ്ലാസ്റ്റിക്, പശ, കൂലിച്ചിലവ് അടക്കം മുഴുവൻ സാധനങ്ങൾക്കും പതിൻമടങ്ങ് വില വർധിച്ച സാഹചര്യത്തിൽ മരം ഒന്നിന് 50 രൂപയോളം ചിലവ് വരുന്നുണ്ട്. ആയതിനാൽ ഒരു മരത്തിന് 20 രൂപയെങ്കിലും സബ്‌സിഡി അനുവദിക്കണമെന്നും, 2025-26 വർഷത്തെ റബ്ബർ ഇൻസെൻ്റീവിന് അപേക്ഷിച്ച കർഷകർക്ക് റബ്ബർ സബ്സിഡി തുക ഉടൻ അനുവദിക്കണമെന്നും, താമരശ്ശേരിൽ ചേർന്ന വലിയപറമ്പ എളേറ്റിൽ റബ്ബർ കർഷക കൂട്ടാഴ്മ (വി.ഇ.ആർ.പി.എസ്) ആവശ്യപ്പെട്ടു.
യോഗത്തിൽ സമിതി പ്രസിഡന്റ് എൻ. ജോർജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കുഞ്ഞിമരക്കാർ എ.കെ സ്വാഗതം പറഞ്ഞു. കെ.കെ രഘു, പി.കെ നാസർ, കെ.കെ മുഹമ്മദ്, അബ്ദുൽ കാദർ എന്നിവർ സംസാരിച്ചു. എം.കെ അപ്പുകുട്ടൻ നന്ദിയും പറഞ്ഞു.
Tags:
LOCAL NEWS