Trending

വെളിച്ചെണ്ണ വില പകുതിയായി കുറഞ്ഞു; പ്രതിസന്ധിയിലായി നാളികേര കർഷകർ!


കോഴിക്കോട്: സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിൽ വൻ ഇടിവ്. എട്ടു മാസത്തിനിടെ വില പകുതിയായി കുറഞ്ഞു. ഉണക്കത്തേങ്ങയുടെ ഇപ്പോഴത്തെ വില 50-52 രൂപയാണ്. തേങ്ങയുടെ വിലയിടിവ് വെളിച്ചെണ്ണ വിലയിലും പ്രതിഫലിച്ചു. 210- 260 രൂപയാണ് ഇപ്പോഴത്തെ വില. എട്ടുമാസം മുമ്പ് ഇത് 550 രൂപവരെ എത്തിയിരുന്നു.

ഇതോടെ നാളികേര കർഷകർ പ്രതിസന്ധിയിലായി. തേങ്ങ വില കുറഞ്ഞതോടെയാണ് വെളിച്ചെണ്ണയ്ക്കും കൊപ്രയ്ക്കും വിലയിടിഞ്ഞത്. കടുത്ത വേനലും തമിഴ്നാട്ടിൽ ഉൽപാദനം വർധിച്ചതും പശ്ചിമേഷ്യൻ യുദ്ധവുമെല്ലാം തേങ്ങയുടെ വില കുറയാൻ കാരണമായി.

പശ്ചിമേഷ്യൻ യുദ്ധം കാരണം നാളികേര മൂല്യവർധിത ഉൽപന്നങ്ങളുടെ കയറ്റുമതി വൻതോതിൽ കുറഞ്ഞതും വില കുറയാൻ കാരണമായി. വേനലിലെ അസാധാരണ ചൂടും വിലക്കുറവിനു കാരണമായി. കടുത്ത വെയിൽ കാരണം തേങ്ങ പെട്ടെന്ന് വിളഞ്ഞതാണ് തമിഴ്നാട്ടിൽ ഉത്പാദനം വർധിക്കാൻ കാരണമായത്.

Post a Comment

Previous Post Next Post