പേരാമ്പ്ര: പേരാമ്പ്രയിൽ സ്വകാര്യ ബസ്സിനടിയിൽപ്പെട്ട് മധ്യവയസ്കന് മരിച്ചു. പേരാമ്പ്ര മരുതേരി ചീരാമ്പത്ത് ജബ്ബാർ (58)ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം.
ചെമ്പ്രറോഡ് ജംഗ്ഷനിൽ നിന്നും നടന്നുപോകുന്നതിനിടെ ചക്കിട്ടപ്പാറക്ക് പോവുകയായിരുന്ന പവിത്രം എന്ന ബസ്സിനടിയിൽപ്പെട്ടാണ് അപകടം. ബസ്സിന്റെ പിൻചക്രം തലയിലൂടെ കയറിയിറങ്ങിയ ജബ്ബാർ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.