നാദാപുരം: നാദാപുരം കല്ലുനിര പുഞ്ചയിൽ വീട്ടമ്മയെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വണ്ണാർകണ്ടി വീട്ടിൽ കണ്ണന്റെ മകൾ ഷൈലജ (50) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ കയറിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.
ആശുപത്രിയിലെത്തിച്ച ഉടനെ ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ നാദാപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 10നും ഇന്ന് രാവിലെ 7.30നും ഇടയിലാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.