അടിവാരം: താമരശ്ശേരി അടിവാരം സ്വദേശിയായ യുവാവിനെ ദുബായിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അടിവാരം പൊട്ടികയ്യിൽ സ്വദേശി കല്ലേപുള്ളിയിൽ കോയാമു ഹാജിയുടെ മകൻ റസൽ (47) ആണ് യാണ് മരിച്ചത്. ദുബായിൽ സ്വന്തമായി ബിസിനസ്സ് നടത്തിവരികയായിരുന്നു. ഭാര്യയും മൂന്നു മക്കളുമുള്ള റസൽ കുടുംബസമേതം യുഎഇയിലെ അൽക്കൂസിലാണ് താമസം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.