കൂരാച്ചുണ്ട്: കൂരാച്ചുണ്ട് മേഖലയിൽ ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വിണ് നിരവധി വീടുകൾകൾക്ക് കേടുപാടുകൾ സംഭവിച്ചു. വൈദ്യുതി പോസ്റ്റുകൾ തകർന്ന് വൈദ്യുതിബന്ധങ്ങളും നിലച്ചു. കക്കയം ഡാം സൈറ്റ് റോഡിൽ വിവിധ ഇടങ്ങളിൽ മരങ്ങൾ വിണ് ഡാമിലേക്കുള്ള റോഡ് ഗതാഗതം പൂർണമായും നിലച്ചു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഗതാഗത തടസങ്ങൾ നീക്കുവാനുള്ള പ്രയ്തനത്തിലാണ്. ഒട്ടേറെ കൃഷിസ്ഥലങ്ങളും നശിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് കൂരാച്ചുണ്ടിലെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തത്.
കൂരാച്ചുണ്ട് മേഖലയിൽ ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ കാറ്റിൽ വൻ നാശനഷ്ടം.
bywebdesk
•
0