Trending

നിയന്ത്രണംവിട്ട സ്കൂട്ടർ കുഴിയിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം.


ഓമശ്ശേരി: ഓമശ്ശേരി അമ്പലക്കണ്ടിയിൽ സ്കൂട്ടർ അപകടത്തിൽ യുവതി മരിച്ചു. ചാത്തമംഗലം മലയമ്മ സ്വദേശി സൗദാബി കെ.വി (36) ആണ് മരിച്ചത്. അമ്പലക്കണ്ടി പൂളപ്പൊയിൽ റോഡിലെ ഇരട്ട കുളങ്ങരയിൽ ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം.

ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. ഭർത്താവ് കുഞ്ഞി മരക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മലമയമ്മയിലെ ഭർതൃവീട്ടിൽ നിന്നും മുണ്ടുപാറയിലെ സ്വന്തം വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഉടനെ നാട്ടുകാർ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് മലയമ്മ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post