Trending

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ തൊഴിലാളി മരിച്ചു.


പേരാമ്പ്ര: പേരാമ്പ്രയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ തൊഴിലാളി മരിച്ചു. ചക്കിട്ടപ്പാറ സ്വദേശി തയ്യിൽ സന്തോഷ് മാത്യു (36) ആണ് കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. 

ഏപ്രിൽ 16ന് കടിയങ്ങാട് വെച്ചായിരുന്നു അപകടം. സന്തോഷ് ഓടിച്ചിരുന്ന ഓട്ടോറിക്ഷ എതിരെ വന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ സന്തോഷിനെ ആദ്യം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.

അച്ഛൻ: മാത്യു (ജോയി). അമ്മ: മേരി. ഭാര്യ: ബ്ലെസി. മക്കൾ: അന്ന മരിയ ജോൺ, ആഗ്നസ്. സഹോദരങ്ങൾ: ബിന്ദു, പ്രിയ, പ്രിൻസി, സനീഷ്, അഭിലാഷ്.

Post a Comment

Previous Post Next Post