Trending

ഒറ്റയടിക്ക് വർധിച്ചത് 1560 രൂപ; സ്വർണവില വീണ്ടും 1,10,000ന് മുകളിൽ.


കൊച്ചി: സംസ്ഥാനത്ത് സ്വർണവില തിരിച്ചുകയറുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1560 രൂപയാണ് വർധിച്ചത്. ഇതോടെ വീണ്ടും പവന് 1,10,000 കടന്നു. 1,10,960 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 195 രൂപയാണ് ഉയർന്നത്. 13,870 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞത് അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിച്ചത്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ച് സമാധാന കരാർ കൊണ്ടുവരുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിൻ്റെ പ്രതികരണമാണ് എണ്ണവിലയിൽ പ്രതിഫലിച്ചത്. ഇന്ത്യ പ്രധാനമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വില ബാരലിന് 107 ഡോളറിലേക്കാണ് താഴ്ന്നിരിക്കുന്നത്.

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Post a Comment

Previous Post Next Post