തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില ഇന്ന് വർദ്ധിപ്പിച്ചേക്കും. വില വർദ്ധനവ് ചർച്ച ചെയ്യുന്നതിനായി മിൽമയുടെ ഡയറക്ടർ ബോർഡ് യോഗം ഇന്ന് ചേരും. ലിറ്ററിന് നാല് രൂപ വർദ്ധിപ്പിച്ച് 56 രൂപയാകാനാണ് തീരുമാനം. ഡയറക്ടർ ബോർഡ് അംഗീകാരത്തിന് ശേഷം വർദ്ധന നാളെ പ്രാബല്യത്തിൽ വരും. വില വർദ്ധനവിന് കഴിഞ്ഞ സർക്കാർ അംഗീകാരം നൽകിയിരുന്നു.
കർഷകന് 3.33 രൂപ ലഭിക്കുന്ന രീതിയിലാണ് പുതിയ വർദ്ധനവ്. ഇതോടെ മിൽമ പുറത്തിറക്കുന്ന പാലിതര ഉൽപ്പന്നങ്ങൾക്കും ആനുപാതികമായി വില കൂടും. കഴിഞ്ഞ ഡയറക്ടർ ബോർഡ് യോഗത്തിൽ പാൽ വില വർദ്ധിപ്പിക്കാനുള്ള തീരുമാനമെടുത്തെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ ഉണ്ടായ സാഹചര്യത്തിൽ വില വർദ്ധന നടപ്പാക്കിയിരുന്നില്ല.