താമരശ്ശേരി: കൂടത്തായിയിൽ യുവാവിന് പാമ്പുകടിയറ്റു. കൂടത്തായി താമസിക്കുന്ന തമിഴ്നാട് സേലം സ്വദേശി ബാലാജി (38) ക്കാണ് പാമ്പു കടിയേറ്റത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സ്വകാര്യ വ്യക്തിയുടെ കൃഷിസ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ വലതുകാലിന് കടിയേൽക്കുകയായിരുന്നു. കടിച്ച പാമ്പിനെ കവറിലാക്കിയാണ് ബാലാജി ആശുപത്രിയിൽ എത്തിയത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കൂടത്തായിയിൽ കൃഷി സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ യുവാവിന് പാമ്പുകടിയേറ്റു.
bywebdesk
•
0