Trending

50 കിലോയോളം വരുന്ന ഭീമന്‍ പെരുമ്പാമ്പ്; പിടികൂടിയത് ഇര വിഴുങ്ങിയ നിലയിൽ വീട്ടുവളപ്പിൽ നിന്ന്.


മുക്കം: വീടിന് സമീപത്തുള്ള പറമ്പില്‍ നിന്ന് 50 കിലോയോളം തൂക്കം വരുന്ന ഭീമന്‍ പെരുമ്പാമ്പിനെ പിടികൂടി. മുക്കം മാമ്പൊയില്‍ സ്വദേശി സന്തോഷിന്‍റെ വീടിന് അടുത്തായാണ് ഇര വിഴുങ്ങിയ നിലയില്‍ പെരുമ്പാമ്പിനെ കണ്ടെത്തിയത്. വീട്ടുകാര്‍ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ സ്‌നേക്ക് റെസ്‌ക്യൂ വളണ്ടിയറായ ബാബു വെള്ളങ്ങന്‍ സ്ഥലത്തെത്തി പെരുമ്പാമ്പിനെ പിടികൂടി. 

ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടാന്‍ സാധിച്ചത്. ജനവാസമേഖലയില്‍ ഭീമന്‍ പാമ്പിനെ കണ്ടത് നാട്ടുകാരിലും ആശങ്കയുണ്ടാക്കി. പിടികൂടിയ പെരുമ്പാമ്പിനെ വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറി. പാമ്പിനെ വനപാലകർ ഉള്‍ക്കാട്ടിലേക്ക് തുറന്ന് വിടുമെന്ന് സ്‌നേക്ക് റസ്‌ക്യൂവര്‍ പറഞ്ഞു.

Post a Comment

Previous Post Next Post