Trending

താമരശ്ശേരിയിൽ യുവാവിന് സൂര്യതാപമേറ്റു; ശരീരത്തിൽ പൊള്ളൽ.


താമരശ്ശേരി: കനത്തചൂടിനെ തുടർന്ന് താമരശ്ശേരിയിൽ ഫർണിച്ചർ നിർമ്മാണ യൂനിറ്റിലെ ജീവനക്കാരന് സൂര്യതാപമേറ്റു. താമരശ്ശേരി പരപ്പൻപൊയിൽ അരിപ്പറ്റമ്മൽ സുജേഷ് (40) നാണ് കൈയ്യിലും ശരീരത്തിൻ്റെ മറ്റു ഭാഗങ്ങളിലും പൊള്ളലേറ്റത്.

സാധാരണ കൂടുതൽ സമയം വെയിലത്ത് ജോലി ചെയ്യാറുണ്ടെങ്കിലും ഇന്നലെ ഉച്ചയോടെ കുറഞ്ഞ സമയം മാത്രമാണ് വെയിൽ കൊണ്ടതെന്ന് സുജേഷ് പറയുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു സുജേഷ്.

Post a Comment

Previous Post Next Post