Trending

തൊഴിലുറപ്പ് ജോലിക്കിടെ ഭീതി പരത്തി പെരുമ്പാമ്പ്; ഭയന്നോടിയ വീട്ടമ്മയ്ക്ക് പരിക്ക്.


ഉള്ളിയേരി: ഉള്ളിയേരിയിൽ തൊഴിലുറപ്പ് ജോലിക്കിടെ പെരുമ്പാമ്പിനെ കണ്ടത് തൊഴിലാളികൾക്കിടയിൽ ഭീതി പരത്തി. ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ തെരുവത്ത് കടവ് മാതാംതോടിന് സമീപം പുതിയോട്ടിൽ ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. പാമ്പിനെ കണ്ട് ഭയന്നോടിയ തൊഴിലാളി കിഴക്കെ പുത്തൻക്കണ്ടി ചന്ദ്രിക (62) യ്ക്ക് വീണ് പരിക്കേറ്റു. പരിക്കേറ്റ ചന്ദ്രികയെ ഉടൻ ഉള്ളിയേരി സിഎച്ച്സിയിൽ പ്രവേശിപ്പിച്ചു.

കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് പാമ്പ് ശല്യം രൂക്ഷമായിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫസറുടെ നേതൃത്വത്തിൽ സർപ്പ വളണ്ടിയർമാരായ ഒ.ടി അലി, ആസിഫ് മൂരികുത്തി എന്നിവർ സ്ഥലത്തെത്തി. പെരുമ്പാമ്പിനെ പിടികൂടിയ ശേഷം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഉൾവനത്തിൽ തുറന്നു വിടുമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post