കൊടുവള്ളി: കൊടുവള്ളി കിഴക്കോത്ത് കച്ചേരിമുക്കിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതി മരിച്ചു. മറിവീട്ടിൽ താഴം പറയരുകണ്ടി ഹഫ്സത്ത് (39) ആണ് മരിച്ചത്. കിഴക്കോത്ത് കച്ചേരിമുക്കിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം.
എളേറ്റിൽ ഭാഗത്തു നിന്നും കൊടുവള്ളി ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറിൽ തെറ്റായ ദിശയിൽ വന്ന പന്നൂർ സ്വദേശികൾ സഞ്ചരിച്ച കാറിടിക്കുകയായിരന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ രണ്ടായി മുറിഞ്ഞു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതിയെ രക്ഷിക്കാനായില്ല.
ഭർത്താവ്: റഷീദ് അട്ടക്കുളങ്ങര. മാതാവ്: ആയിഷക്കുട്ടി കരുവൻപൊയിൽ. മക്കൾ: മുഹമ്മദ് സിനാൻ, ആയിഷ ഹന്ന. സഹോദരങ്ങൾ: ത്വൽഹത്ത്, ഉഖ്ബത്ത്.